എനിക്ക് ചിറകുകള് ഉണ്ടായിരുന്നു എങ്കില്‍ ഈ ആകാശം എനിക്ക് സ്വന്തം ആയിരുന്നേനെ.........
Sunday, March 27, 2011
Friday, March 18, 2011
കാത്തിരുപ്പ്
നിദ്രാദേവിയുടെ കടാക്ഷത്തിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.........
മുന്നില്‍ നിവര്‍ത്തി വച്ച പുസ്തകത്തിന്റെ താളുകള്‍ ഒന്നൊന്നായി മറിയുന്നു.......
അക്ഷരക്കൂട്ടം തെളിഞ്ഞും മങ്ങിയും .......
പ്രജ്ഞ തണുത്തുറഞ്ഞു മരവിച്ച കണക്കെ....
ഓര്‍മയില്‍ പലതും കെട്ടുപിണഞ്ഞു കിടക്കുന്നു.....
കുരുക്കഴിക്കാനൊരു വിഫല ശ്രമം..........
പരാജയത്തിന്റെ കയ്പുനീര്‍ നിറയുന്നു....
ശ്രമിച്ചാല്‍ വിജയിക്കുമെന്നാരോ ഓതുന്നു.......
ശ്രമങ്ങള്‍ പലതും നടത്തി ഞാന്‍........
തോല്‍വിയാല്‍ പിന്മാറുമ്പോള്‍ എന്തായിരുന്നു എന്റെ ഭാവം......?
നിദ്രയ്ക്കായി വീണ്ടും എന്റെ ഒടുങ്ങാത്ത കാത്തിരുപ്പ് ..........
Wednesday, March 2, 2011
കടല്‍
ആകാശത്തിന്റെ അനന്ത നീലിമയോളം പരന്നു കിടക്കുന്ന എന്റെ കടല്‍.......
കണ്ണീര്‍ കടലോ ഇത്.....?
എന്റെ കണ്ണീരിന്‍ ഉപ്പോ ഇതില്‍ നിറഞ്ഞത്.......?
എന്റെ മനസുപോല്‍ തിരയൊടുങ്ങാത്ത എന്റെ കടല്‍.......
തലതല്ലി ആര്‍ത്തലച് എത്തുന്ന എന്റെ കടല്‍.......
എന്റെ കടലേ..... എന്നെ നിന്‍ മടിത്തട്ടില്‍ ഒളിപ്പിക്കില്ലേ നീ.......?
പ്രണയക്കുരുവി
മനസ്സിലെ പ്രണയക്കുരുവി ഒറ്റക്കായി......
ഇണയുടെ ചിറകടി അവള്‍ കാതോര്‍ക്കുന്നുവോ ......?
തിരിച്ച് എത്താത്ത പ്രിയനായി
അവളുടെ ഉള്ളു പിടയുന്നുവോ......?
പ്രണയപ്പുഴ
എപ്പോഴും പ്രണയം മാത്രം നിറഞ്ഞൊഴുകുന്ന ശാന്തമായ പുഴ ആയിരുന്നു ഞാന്‍......
എന്തെ ഞാന്‍ വറ്റി വരണ്ടു........?
നീ
ഞാന്‍ നിന്നെ മാത്രം ഓര്‍ത്തു നിനക്ക് വേണ്ടി
ഓരോന്നും വാങ്ങി നടന്ന ഒരു കാലം ഉണ്ടായിരുന്നു......
എനിക്കതൊക്കെ എന്തേ നഷ്ടമായീ......?
Subscribe to:
Comments (Atom)