ഇന്ന് പള്ളിപ്പെരുന്നാള്‍ ആണ്... അറിയാതെ മനസ്സ് പഴയ നാളുകളിലേക്ക്
ഓടിപ്പോയി... കുട്ടിക്കാലത്ത് അവന്റെ കൈപിടിച്ച് പള്ളിയില്‍ പോയതും, തിരികെ
വരുമ്പോള്‍ വരമ്പത്ത് കൂടെ സര്‍ക്കസ് കാണിച്ചു ഓടിയതും, വയലിലെ
കുഞ്ഞുമീനുകളെ പിടിക്കാന്‍ ശ്രമിച്ചതും ഒക്കെ ഓര്‍മയില്‍ തെളിയുന്നു...
പള്ളിപ്പറമ്പിലെ വളക്കാരന്റെ കയ്യില്‍ നിന്നും ചുവന്ന കുപ്പിവള
വേണമെന്ന് പറഞ്ഞു വാശി പിടിച്ചു കരഞ്ഞതും ഞാന്‍ വലുതായാല്‍ നിന്റെ രണ്ടു
കൈകളിലും നിറയെ വളയിട്ട് തരുമെന്ന് പറഞ്ഞു ആശ്വസിപ്പിച്ചതും ഓര്‍ക്കുമ്പോള്‍ ചിരി
വരുന്നു... രാവിലെ സ്കൂളില്‍ പോകാന്‍ മടി പിടിച്ചിരിക്കുന്ന എന്നെ കഥകള്‍
പറഞ്ഞ് സൈക്കളിന് പിന്നില്‍ ഇരുത്തി സ്കൂളിലേക്ക് കൊണ്ട് പോകും... ഓരോ
ഇടവേളയിലും എന്നെ കാണാന്‍ വരും, ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിക്കും....
തിരികെ ഒപ്പം കൂട്ടി വീട്ടിലേക്കു മടങ്ങും... വീട്ടിലെ തൊടിയില്‍ നിന്നും
മാങ്ങയും ചാമ്പക്കയും പുളിഞ്ചിക്കയുമൊക്കെ പൊട്ടിച്ചു തരും...
കൂട്ടുകാരോടൊപ്പം കളിയ്ക്കാന്‍ കൂടുമ്പോള്‍ അവന്‍ എന്നും എന്റെ
പക്ഷത്തായിരുന്നു...
ഋതുക്കള്‍ മാറുന്നതിനനുസരിച്ച് എനിക്കും അവനും ഇടയില്‍ ഒരു മതില്‍ കെട്ടി തുടങ്ങി മുതിര്‍ന്നവര്‍... എന്റെ പല സ്വാതന്ത്ര്യങ്ങളും കാലക്രമേണ എനിക്ക് നഷ്ടമാവുകയായിരുന്നു.... അവന്റെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ ഏറെക്കുറെ അവന്‍ ഒരു വിദൂര സ്വപ്നമായി മാറിത്തുടങ്ങി...... പള്ളിയില്‍ ആള്‍ത്തിരക്കിനിടയില്‍ മാത്രം കാണുന്ന ഒരു മുഖമായി അവന്‍ മാറി.... എന്നും പുഞ്ചിരിയാല്‍ ഒരു ഊഷ്മളത ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നു...... ഓരോ പെരുന്നാളിനും ചുവന്ന കുപ്പിവളകള്‍ക്കായി ഞാന്‍ കാത്തിരിക്കും..... വെറുതെ... നിരവധി പെരുന്നാളുകള്‍ അത്തരത്തില്‍ കടന്നു പോയി എന്ന് മാത്രം.... ജോലി സംബന്ധമായി അവന്‍ അകലങ്ങളിലേക്ക് പറന്നതോടെ പള്ളിയിലെ കാഴ്ചയും എനിക്ക് അന്യമായി...... സാവകാശം വല്ലപ്പോഴും ചുവന്ന കുപ്പിവളകളുടെ ദൃശ്യം സമ്മാനിക്കുന്ന ഓര്‍മ മാത്രമായി എനിക്കവന്‍ ......
ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പള്ളിപ്പെരുന്നാള്‍... പ്രാര്‍ത്ഥനയ്ക്കിടയില്‍ എപ്പോഴോ ആ മുഖം കണ്ടതായി എനിക്കൊരോര്‍മ്മ..... ഞാന്‍ എന്നെ തന്നെ കളിയാക്കി.... തിരികെ മടങ്ങുന്ന സമയം മകളുടെ നിര്‍ബന്ധത്തിനു വഴങ്ങി വളയും മാലയും മറ്റും വാങ്ങാനായി ആ കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു... മോള്‍ക്കാണെങ്കില്‍ എതെടുക്കണമെന്ന ആശങ്ക.... അവളുടെ കുഞ്ഞു മനസ്സ് വര്‍ണങ്ങളില്‍ ലയിച്ചു പോയിരുന്നു.... പെട്ടെന്ന് എന്റെ നേരെ നീണ്ടു വന്നു ഒരു കെട്ട് ചുവന്ന കുപ്പിവള..... ഞാനൊന്നു ഞെട്ടി തിരിഞ്ഞു നോക്കി.... അതെ.... അവന്‍ .... "ഞാന്‍ എന്റെ വാക്ക് പാലിച്ചു.... ഇതാ രണ്ടു കയ്യിലും നിറയെ അണിയാനുള്ളത് ഉണ്ട്...." സ്ഥലകാല വിഭ്രമത്തില്‍ നിന്ന എന്റെ കൈക്കുള്ളിലേക്ക് ആ ചുവന്ന വളകള്‍ അവന്‍ വച്ച് തന്നു... സുഖമാണോയെന്ന ചോദ്യത്തിന് ഒന്ന് തലകുലുക്കിയെന്നാണ് എന്റെ ഓര്‍മ ...... അപ്പോഴേക്കും ആ പതിവ് പുഞ്ചിരിയോടെ അവന്‍ നടന്നു നീങ്ങിയിരുന്നു.....