വളരെ നാളുകള്‍ക്കു ശേഷമാണ് ഞാന്‍ ഇന്ന് "സഖി"യെ കണ്ടത്... സഖി ആരാന്നല്ലേ..... എന്റെ ഏകാന്തമായ ഒരു യാത്രാവേളയില്‍ എനിക്ക് ലഭിച്ച കൂട്ടുകാരി.... പൊതുവേ യാത്രകളില്‍ ഏകയായി ജാലകത്തിലൂടെ പുറകിലേക്ക് തെന്നി മറയുന്ന കാഴ്ചകളില്‍ മിഴി നട്ടിരിക്കാനാണ് എനിക്ക് താല്പര്യം..... പക്ഷെ അന്നത്തെ ആ യാത്രയില്‍ എന്റെ തൊട്ടടുത്തിരുന്ന പെണ്‍കുട്ടിയെ എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ ആയില്ല.... വലിയ സുന്ദരിയെന്നൊന്നും അവകാശപ്പെടാന്‍ ഇല്ലെങ്കിലും എന്തോ ഒരു സൗന്ദര്യം അവളില്‍ ഉണ്ടായിരുന്നു.... പരസ്പരം ഒരു പുഞ്ചിരി കൈമാറി ഞാന്‍ വീണ്ടും എന്റെ ലോകത്തേക്ക് കടന്നു.... പക്ഷെ എന്തോ വീണ്ടും എന്റെ ചിന്ത അവള്‍ക്കു ചുറ്റും പാറി നടക്കുന്നത് പോലെ.... ഒടുവില്‍ മെല്ലെ അവളെ തൊട്ടു വിളിച്ചു, പേര് ചോദിച്ചു - സഖി - വളരെ പതിഞ്ഞ ശബ്ദത്തില്‍ മറുപടി... ഒരുപക്ഷെ ആ പേരാവണം വളരെ വേഗത്തില്‍ എന്നെ അവളിലേക്ക് അടുപ്പിച്ചത്.... നീണ്ട ഇടവേളകളോടെ തുടങ്ങിയ ഞങ്ങളുടെ സംഭാഷണം മെല്ലെ പൊട്ടിച്ചിരികള്‍ നിറഞ്ഞതായി... ആ യാത്ര അവസാനിക്കുമ്പോഴേക്കും ഞങ്ങള്‍ ഉറ്റ ചങ്ങാതിമാരായി മാറിയിരുന്നു.... പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി കൈ കൊടുത്തു പിരിയാന്‍ തുടങ്ങുമ്പോള്‍ അവളുടെ ഫോണ്‍ നമ്പര്‍ ചോദിക്കാതിരിക്കാന്‍ എനിക്കായില്ല... അപ്പോഴേക്കും ഞാന്‍ ഉറപ്പിച്ചിരുന്നു ഇതൊരു നീണ്ട ആത്മ ബന്ധത്തിന്റെ തുടക്കമാണെന്ന്... തുടര്‍ന്ന് വളരെ അടുത്ത സുഹൃത്തുക്കള്‍ ആയി ഞങ്ങള്‍ മാറുകയായിരുന്നു.... പക്ഷെ എപ്പോഴും സഖിയില്‍ ഒരു ദുഖത്തിന്റെ നിഴല്‍ ദൃശ്യമായിരുന്നു... വളരെ ആവേശത്തോടെ സംസാരിച്ചിരിക്കുമ്പോള്‍ പൊടുന്നനെ അവള്‍ നിശബ്ദയാകാറുണ്ടായിരുന്നു .... അവളുടെ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുമായിരുന്നു ..... പക്ഷെ എന്റെയൊപ്പം എന്നുമവള്‍ സന്തോഷവതിയായിരുന്നു.... നിരവധി തവണ ഞങ്ങള്‍ പരസ്പരം കാണുകയും ചെയ്തു.... എഴുത്തിന്റെ അല്പം അസ്കിത അവളില്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനവളുടെ ആരാധികയായിരുന്നു താനും...
പക്ഷെ കഴിഞ്ഞ കുറച്ചു നാളുകളായി എന്റെ വ്യക്തിപരമായ തിരക്കുകള്‍ കൊണ്ടും അവളുടെ ചില തിരക്കുകള്‍ കൊണ്ടും ഞങ്ങള്‍ക്കിടയില്‍ ഒരു ഇടവേള വന്നു പോയിരുന്നു... അങ്ങനെയാണ് നിശ്ചയിച്ചുറപ്പിച്ചു ഞങ്ങള്‍ ഇന്ന് കണ്ടു മുട്ടിയത്... സഖി എന്നെയും കാത്തു പതിവ് പോലെ റെയില്‍വേ സ്റ്റേഷന് പുറത്തെ മാവിന്‍ ചുവട്ടില്‍ ഉണ്ടായിരുന്നു.... തിരക്കിനിടയിലൂടെ പുറത്തു കടക്കുമ്പോള്‍ തന്നെ എന്റെ സഖിയില്‍ ചില മാറ്റങ്ങള്‍ ഞാന്‍ കണ്ടെത്തിയിരുന്നു.... തിരക്കിട്ട് എന്നെയും കൊണ്ട് അവളുടെ ഇരുചക്ര വാഹനം നഗരത്തിരക്കില്‍ അമര്‍ന്നു... പതിവ് കാപ്പിക്കടക്ക് മുന്നില്‍ വാഹനം നിര്‍ത്തി ഒരു കോണിലുള്ള പതിവ് ഇരിപ്പിടത്തിലേക്ക് ഞങ്ങള്‍ നീങ്ങി... ഞങ്ങളെ കണ്ട പാടെ കുഞ്ഞേട്ടന്‍ ആവി പറക്കുന്ന രണ്ടു കാപ്പിയുമായി അടുത്തെത്തി കുശലം പറഞ്ഞു....
ഞാന്‍ ഇന്ന് വരെ കാണാത്ത ഒരു ചുറുചുറുക്കും ആവേശവും എന്തോ പറയാനുള്ള ഒരു വെമ്പലും എന്റെ സഖിയില്‍ ഞാന്‍ കണ്ടു... ഇങ്ങോട്ട് പറയട്ടെ എന്ന് കരുതി ഞാനൊന്നും അങ്ങോട്ട് ചോദിച്ചതുമില്ല... ഏറെ നേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ഒടുവില്‍ മടിച്ചു മടിച്ചു സഖി മനസ്സ് തുറന്നു.. "അതേ..... ഒരു കാര്യം പറയാനുണ്ടായിരുന്നു... എനിക്കെന്തോ ആകെ ഒരു മാറ്റം... എന്തൊക്കെയോ എഴുതണമെന്നു തോന്നും, ഒന്നും ഒട്ടു പൂര്‍ത്തിയാക്കാന്‍ ആവുന്നില്ല.... ഇപ്പോഴും ഒരു തണുത്ത കാറ്റ് എനിക്ക് ചുറ്റും ആവരനമിട്ടു നില്‍ക്കുന്നത് പോലെ, എന്നാല്‍ ഉള്ളില്‍ വല്ലാത്ത ചൂടാണ് താനും...... ഒന്നിനും സമയം തികയുന്നില്ല, എന്നാല്‍ കാര്യമായി ഞാനൊന്നും ചെയ്യുന്നുമില്ല...... ഇപ്പോള്‍ എനിക്കിഷ്ടം ഏകാന്തതയാണ്.... ഹേമാ , ഞാന്‍ പ്രണയത്തിലാണെന്ന് തോന്നുന്നു...." - സത്യം പറഞ്ഞാല്‍ എനിക്ക് ചിരിക്കാതിരിക്കാനായില്ല ... പ്രണയം, അതും എന്റെ സഖിക്ക് ..... സഖിയുടെ സങ്കല്പത്തില്‍ പ്രണയം ഒരു മിഥ്യയാണ്.... കപടത നിറഞ്ഞതാണ് പ്രണയം എന്നാണു അവളുടെ ഭാഷ്യം... അവളുടെ സ്വപ്നങ്ങളില്‍ സ്ത്രീയും പുരുഷനും ചില ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്ന് കൊണ്ട് പരസ്പരം പങ്കു വയ്ക്കുന്ന സൗഹൃദമാണ് യഥാര്‍ത്ഥ പ്രണയം .... ആ പ്രണയം ദിവ്യമാണ്...... അത് നിന്റെ വെറും സ്വപ്നം അല്ലെ എന്ന് പലവട്ടം ഞാന്‍ ചോദിച്ചിട്ടുണ്ട്.... അതിനു അവള്‍ എനിക്ക് തന്ന മറുപടി - " ഞാന്‍ നിനക്ക് കാണിച്ചു തരും സ്ത്രീ-പുരുഷ സൗഹൃദം എന്താണെന്ന്... പരസ്പരം തമാശകള്‍ പങ്കുവെച്ചു പൊട്ടിച്ചിരിച്ചു യാത്രകള്‍ പോകുന്ന എന്റെ സുഹൃത്തിനെ ഞാന്‍ നിനക്ക് മുന്നില്‍ കൊണ്ട് വരും... എന്റെ സന്തോഷത്തിലും ദുഖത്തിലും എനിക്ക് താങ്ങായി നില്‍ക്കുന്ന, ഞാന്‍ പോലും അറിയാതെ എന്റെ മനസ്സ് മനസിലാക്കി പെരുമാറുന്ന എന്റെ സുഹൃത്ത്.... എന്നെ മറ്റൊരു കണ്ണ് കൊണ്ടും കാണാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന എന്റെ സുഹൃത്ത്..." ഈ വലിയ വാചകങ്ങള്‍ തട്ടി വിട്ട ആളാണ് ഇപ്പോള്‍ പറയുന്ന പ്രണയത്തിലാണെന്ന്... എങ്ങനെ ചിരിക്കാതിരിക്കും...
പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് സഖി തുടര്‍ന്നു - "ഞാന്‍ പ്രിയനേ പരിചയപ്പെട്ടിട്ട് അധികമായിട്ടില്ല, ഞാനൊട്ടു കണ്ടിട്ടുമില്ല... ഒറ്റ ദിവസം കൊണ്ടാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍ ആയത് .... ഞങ്ങള്‍ക്കിടയില്‍ പ്രണയം ഉണ്ടോയെന്നു ഞാന്‍ സംശയിക്കുന്നു..." വളരെ രസകരമായി എനിക്ക് തോന്നിയത് പ്രിയനെക്കുറിച്ചു വളരെ പ്രാഥമികമായ ചില അറിവുകള്‍ മാത്രമാണ് സഖിക്കുള്ളത് എന്നതാണ്.... ഫോട്ടോ മാത്രമേ കണ്ടിട്ടുള്ളു... ഒറ്റ ദിവസത്തെ സംസാരം കൊണ്ട് തമ്മില്‍ പ്രണയം ഉണ്ടെന്നു അവള്‍ കണ്ടെത്തിയിരിക്കുന്നു.... പൊട്ടി പെണ്ണ് .....
പക്ഷെ സഖി ഒരു സ്വപ്നലോകത്ത് ആണിപ്പോള്‍.... അങ്ങ് ദൂരെയുള്ള സ്വപ്നവനത്തില്‍ പ്രിയനോടൊപ്പം തമാശ പറഞ്ഞു കിളികളുടെ കൊഞ്ചല്‍ കേട്ട് ചുറ്റി നടക്കുന്നത് അവള്‍ സ്വപ്നം കാണുന്നു... പ്രിയനോട് പറയാനുള്ളത് മനസ്സില്‍ അടുക്കിപ്പെറുക്കി വയ്ക്കുന്നു.... പ്രിയന്റെ തമാശകളെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നു... പൊതുവേ നിശബ്ദമായിരുന്ന അവളുടെ മൊബൈല്‍ ഇടതടവില്ലാതെ ചിണുങ്ങുന്നു.... എപ്പോഴും അവളുടെ കണ്ണുകള്‍ മൊബൈല്‍ സ്ക്രീനിലേക്ക് പാളി വീഴുന്നു.... ആ കണ്ണുകളില്‍ ഇപ്പോഴും ഒരു തിളക്കം മിന്നുന്നു.... പ്രണയത്തിന്റെ അലയൊലികള്‍ അവളില്‍ നിറഞ്ഞു നില്‍ക്കുന്നു.....
ഇന്നത്തെ എന്റെ മടക്കയാത്ര ഏറെ ആശങ്കകളോടെയാണ്.....
പ്രിയനെ ഞാന്‍ കണ്ടിട്ടില്ല... പ്രിയനോട് ഞാന്‍ സംസാരിച്ചിട്ടില്ല.... എന്നാലും പ്രിയന്‍ നിങ്ങളോട് രണ്ടു വാക്ക് - സഖിക്ക് വേണ്ടത് ഒരു നല്ല സൗഹൃദമാണ് ..... മറ്റൊരു നിറങ്ങളുമില്ലാതെ അവളെ കൂടെക്കൂട്ടാന്‍ , അവളുടെ ദിവസങ്ങള്‍ക്കു സന്തോഷം പകരാന്‍ , അവളുടെ നിരവധി സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ, നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാതെ തന്നെ ...????????