നിന്നെയോര്‍ത്തു ഞാനലഞ്ഞ നിരത്തുകളിലൂടെ വീണ്ടുമൊരു പ്രയാണം....
പണ്ടെപ്പോഴോ പിന്തുടര്‍ന്ന നിന്റെ കാലടികള്‍ പതിഞ്ഞ മണല്‍ നിരത്ത്
ഇന്ന് മുഖം മിനുക്കി ചുവപ്പും കറുപ്പും ചായം പൂശി നില്‍ക്കുന്നു.....
ഒരു വേള നിന്റെ കാലടികള്‍ക്കായി ഒരു തിരച്ചില്‍ വൃഥാ നടത്തി ഞാന്‍ ......
അന്ന് നിന്നെ മുട്ടിയുരുമ്മി, നിന്റെ ഈറനണിഞ്ഞ കണ്ണുകളുടെ കാരണം തിരക്കുമ്പോള്‍
നിന്റെ മറുപടികളെ ഞാന്‍ വ്യാഖ്യാനിച്ചത് തെറ്റിയിരുന്നോ, അറിയില്ല....
ആശ്വാസ വചനങ്ങള്‍ നിന്നില്‍ പുഞ്ചിരി ഉണര്‍ത്തുമ്പോള്‍, നിന്നില്‍ ചിരി വിടരുമ്പോള്‍
ഞാന്‍ നെഞ്ചോടടക്കിയത് വാടിയ മന്ദാരങ്ങള്‍ ആയിരുന്നോ, അറിയില്ല....
നിന്റെ മറുപാതി ഞാനെന്ന അഹന്തയോടെ, തിരിഞ്ഞൊന്നു ചിന്തിക്കാതെ
എന്നെ പകരം വയ്ക്കാന്‍ ഞാനാവശ്യപ്പെടുമ്പോള്‍ എന്തായിരുന്നു നിന്റെയുള്ളില്‍....???
മൌനം കൊണ്ട് നിന്റെ മനസ്സിന്റെ വാതില്‍ എന്‍റെ മുന്നില്‍ കൊട്ടിയടക്കുമ്പോള്‍
അടര്‍ന്നു വീണതെന്‍ ആശകള്‍, സ്വപ്‌നങ്ങള്‍, ജീവിതം തന്നെയും....
നിന്നെ പിന്തുടര്‍ന്ന അന്നൊക്കെ എന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്ന അതെ തിളക്കം
ഇന്ന് വീണ്ടും എന്‍റെ കണ്ണുകളില്‍ ഉണ്ടെന്നു കണ്ടെത്തിയതെന്‍ കണ്ണാടി.....
ഒരിക്കലും അവസാനിക്കാത്ത ജീവിത പാതയുടെ കണ്ണെത്തുന്ന അറ്റത്തോളം
മിഴി നട്ടു ഞാനിരിക്കുന്നു, ഇനിയും നീ എത്താതെന്തെന്ന വ്യാകുലതയോടെ.......
No comments:
Post a Comment