ഇന്നിന്റെ
ആരവങ്ങള്‍ക്കിടയില്‍ പലപ്പോഴും പഴയതൊന്നും ഓര്‍ക്കാന്‍
ശ്രമിക്കാറില്ലെങ്കിലും നിനച്ചിരിക്കാതെ എന്റെ ഫോണിലേക്ക് ഒഴുകിയെത്തിയ
ശബ്ദം എന്നെ വര്‍ഷങ്ങള്‍ പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോയി.... ഇന്ന്
കാണുന്ന ഞാനല്ലാതെ എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞു കഴിഞ്ഞിരുന്ന എന്നെ
കാണാന്‍ ...... കാലങ്ങള്‍ക്ക് ശേഷം എന്നെ കാണുന്നത് കൊണ്ടാവാം എനിക്ക് ആകെ
ഒരു അപരിചിതത്വം തോന്നി.... കുട്ടിക്കാലം മുതല്‍ ഒറ്റപ്പെടലിന്റെ നടുവില്‍
ആയിരുന്നത് കൊണ്ടാവാം എനിക്കങ്ങനെ ഒരു മുഖം ഉണ്ടായത്... പലപ്പോഴും
ആശിച്ചിട്ടുണ്ട് ഒക്കെ പങ്കു വയ്ക്കാന്‍ , സന്തോഷങ്ങള്‍ മാത്രം തരാന്‍ ഒരു
സൗഹൃദം ഉണ്ടായിരുന്നുവെങ്കില്‍ എന്ന്.... എന്റെ ലോകം ജ്യോമെട്രി
ബോക്ക്സിലെ കോമ്പസ് കൊണ്ട് വരയ്ക്കുന്ന വൃത്തത്തിനോളം മാത്രം
വലുതായിരുന്നതിനാല്‍ അത് ആശ മാത്രമായി അവശേഷിക്കുകയും ചെയ്തു... പലപ്പോഴും
വൃത്തം മായ്ക്കുകയും വീണ്ടും വരയ്ക്കുകയും ചെയ്തു നേരം പോക്കിയെങ്കിലും
കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല എന്നതാണ് സത്യം .... ഒരിക്കല്‍ വൃത്തം
വലുതാക്കാന്‍ ശ്രമിക്കവേ ഒടിഞ്ഞു പോയ കോമ്പസ്സിന്റെ കാരുണ്യം കൊണ്ട്
കിട്ടിയ സ്വാതന്ത്ര്യത്തില്‍ തന്റെ സൌഹൃദത്തിന്റെ ഇഴകള്‍ നെയ്യാന്‍ ഒരു
ശ്രമം നടത്തുകയായിരുന്നു... ആ സൗഹൃദത്തിന്റെ കണ്ണിയാണ്
കാലങ്ങള്‍ക്കിപ്പുറം ശബ്ദവീചികളായി എന്നെ തേടിയെത്തിയിരിക്കുന്നത്.....
അങ്ങോട്ടുമിങ്ങോട്ടും വിശേഷങ്ങള്‍ കൈമാറി.... മനസ്സില്‍ ആ പഴയ രൂപത്തിനെ
വരച്ചിട്ടു... അവള്‍ മാറിയിട്ടുണ്ടാവും, ഒരുപാട്.... എന്നാലും.....
" സൗഹൃദങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്..... ഒരു വാക്ക് കൊണ്ടോ ഒരു വരി
കൊണ്ടോ പോലും ഓര്‍മ പുതുക്കിയില്ലെങ്കിലും അടുപ്പം
കൂടിക്കൊണ്ടേയിരിക്കും.... പലപ്പോഴും നാം പോലും അറിയാതെ...." - ഈ വരികള്‍
ആരുടേതാണ് എന്നറിയില്ല....പക്ഷെ എനിക്കത് അനുഭവിച്ചറിയാനായി എന്നത്
സത്യം!!!!!
" സൗഹൃദങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്..... ഒരു വാക്ക് കൊണ്ടോ ഒരു വരി കൊണ്ടോ പോലും ഓര്‍മ പുതുക്കിയില്ലെങ്കിലും അടുപ്പം കൂടിക്കൊണ്ടേയിരിക്കും.... പലപ്പോഴും നാം പോലും അറിയാതെ...." - ഈ വരികള്‍ ആരുടേതാണ് എന്നറിയില്ല....പക്ഷെ എനിക്കത് അനുഭവിച്ചറിയാനായി എന്നത് സത്യം!!!!!
No comments:
Post a Comment