രാത്രിയുടെ നിശബ്ദതയില്‍ എപ്പോഴോ ആകാശവീഥിയില്‍ ഞാനാ മിന്നുന്ന നക്ഷത്രത്തെ തിരയുകയായിരുന്നു.........
എന്നോട് ചിരിക്കുന്ന, എന്നോട് കൊഞ്ചുന്ന, എന്നെ കേള്‍ക്കുന്ന എന്റെ നക്ഷത്രത്തെ.......
ഏറെ തിരച്ചിലിനൊടുവില്‍ ഞാനവനെ കണ്ടെത്തി........
അവനെന്നോട് ചിരിച്ചു........
എന്റെ പരാതികള്‍, പരിഭവങ്ങള്‍, സന്തോഷങ്ങള്‍ ഒക്കെ എന്റെ കണ്ണുകളിലേക്കു നോക്കി കേട്ടിരുന്നു......
പറഞ്ഞു പറഞ്ഞു ഞാനെന്റെ കണ്ണൊന്നു ചിമ്മി.......
കാണുന്നില്ല....... എങ്ങോ പോയ്മറഞ്ഞു.......... എന്‍ നക്ഷത്രം............
ജീവിതം അങ്ങനെയാണു, പ്രത്യേകിച്ചും സ്നേഹങ്ങൾ. ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും ലോകം തന്നെ മാറിമറിഞ്ഞിരിയ്ക്കും.
ReplyDelete