എന്നില്‍ നിന്നും നിന്നിലേക്കുള്ള ദൂരം കണ്ണുകളാല്‍ അളക്കാന്‍ ശ്രമിക്കുന്ന വിഡ്ഢിയായി നീയെന്നെ എന്നും മുദ്ര കുത്തി.......
എന്നാല്‍ കണ്ണൊന്നു ചിമ്മിയാല്‍ നീ മറഞേക്കുമോയെന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല......
മൌനം കൊണ്ട് രസം കൊല്ലിയാണ് ഞാന്‍ എന്ന് നീ എന്നെ കുറ്റപ്പെടുത്തി....
എന്നാല്‍ എന്റെ വാക്കുകള്‍ നിന്നെ മുറിപ്പെടുത്തിയെക്കുമോയെന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല......
എന്നും കടല്‍ ക്കാഴ്ച്ചകളെ ഇഷ്ടപ്പെടുന്ന നിനക്ക് മുന്നില്‍ ഞാന്‍ ഒരു കടല്‍ വിരോധിയായി ........
എന്നാല്‍ കടല്‍ തിരകള്‍ നിന്നെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റിയാലോ എന്ന ഭയത്താലാണ് അതെന്നു നീ അറിഞ്ഞതേയില്ല......
ഇന്ന് നിന്റെ നെഞ്ചോട് ചേര്‍ന്ന് പറ്റിയിരിക്കുമ്പോള്‍ ആ ഭയങ്ങള്‍ എല്ലാം ഞാന്‍ നിന്റെ കണ്ണുകളില്‍ കാണുന്നു....
No comments:
Post a Comment