അലസമായി കുത്തിക്കുറിച്ചിരുന്ന ഒരു സന്ധ്യയ്ക്കാണ് പൊടുന്നനെ ആ വരികള്‍
അവളുടെ ഓര്‍മയിലേക്ക് എത്തിയത്... "പ്രണയ ലേഖനങ്ങള്‍ക്ക് പറ്റിയ
കൈപ്പടയാണ് നിന്റെത്......." - എന്തും എഴുതിയ ശേഷം അല്പം ദൂരെ മാറ്റി
വച്ച് ഭംഗിയുണ്ടോ എന്ന് പരിശോധിക്കുന്നത് അവളുടെ ഒരു ശീലമാണ്... എന്നാലിനി
അവനൊരു കുറിപ്പെഴുതിയാലോ ......? ഒരുപാടിഷ്ടമുള്ള പേന തന്നെ
തിരഞ്ഞെടുത്തു...... പക്ഷെ എവിടെ തുടങ്ങണം, എങ്ങനെ തുടങ്ങണം..... ഒരു
പിടിയും കിട്ടുന്നില്ല..... ഒടുവില്‍ അവന്റെ ആ വരികളില്‍ നിന്ന് തന്നെ
തുടങ്ങി... പ്രണയലേഖനം എഴുതാന്‍ നമ്മള് തമ്മില്‍ പ്രണയമില്ലെല്ലോ.....
എന്നാലും സൌഹൃദത്തിന്റെ ഓര്‍മച്ചെപ്പില്‍ എന്നെന്നും സൂക്ഷിച്ചു
വയ്ക്കാന്‍ ഒരു മയില്‍പ്പീലി തുണ്ട്, അവള് എഴുതി തുടങ്ങി...... ഒടുവില്‍
ഇങ്ങനെ അവസാനിപ്പിച്ചു.... "പുസ്തകതാളില്‍ മാനം കാണാതെ ഒളിപ്പിച്ചു
വയ്ക്കുന്ന മയില്‍പ്പീലി പ്രസവിക്കുമെന്നായിരുന്നു കുട്ടിക്കാലത്തെ
വിശ്വാസം..... അതറിയാനായി മാനം കാണാതെ പുസ്തകം തുറന്നു നോക്കാന്‍ ഒരാകാംഷ
എപ്പോഴും ഉണ്ടായിരുന്നു താനും..... എന്നാല്‍ ഈ മയില്‍പ്പീലി
പ്രസവിക്കില്ല..... പക്ഷെ വല്ലപ്പോഴും ഇത് തുറന്നു നോക്കാന്‍ ഒരാകാംഷ
നിന്നില്‍ ഉണ്ടാവട്ടെ.... ഒരു കാര്യം ഉറപ്പാണ് അങ്ങനെ എപ്പോഴെങ്കിലും ഇത്
തുറന്നു നോക്കിയാല്‍ നിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടരാതിരിക്കില്ല....
കണ്ടോ... കണ്ടോ... നീ ഇപ്പൊ തന്നെ ചിരിച്ചു.... മതി... എനിക്കിത് മതി...."
അടുത്ത ദിവസം ആകാംഷയോടെ അവള് അവനെയും കാത്തിരുന്നു.... തിരക്കുകള്‍ക്കൊടുവില്‍ മെല്ലെ ആ കുറിപ്പിന്റെ കവറുമായി അവന്റെ അടുത്തേക്ക് ചെന്നു... പതിവില്ലാത്ത വരവായത് കൊണ്ടാവാം അവനില്‍ ഒരു അതിശയഭാവം പൊട്ടി വിടര്‍ന്നു.... എന്തെ എന്ന ചോദ്യം ആ കണ്ണുകളില്‍ കണ്ടു.... മെല്ലെ അവനു മുന്നിലെ കസേര നീക്കി അതിലിരുന്നു, കവര്‍ അവനു നേരെ നീട്ടി..... ഒരു പുഞ്ചിരിയോടെ അവനതു വാങ്ങി തുറന്നു.... അവള് അവന്റെ മേശമേല്‍ ഉണ്ടായിരുന്ന ഒരു പുസ്തകം എടുത്തു വെറുതെ തുറന്നു പിടിച്ചു... കണ്ണുകള്‍ അവന്റെ മുഖത്ത് തന്നെ ആയിരുന്നു...... അവന്റെ മുഖത്ത് മാറി മാറി വരുന്ന ഭാവം അവള് നോക്കി കണ്ടു..... അവസാനം ഒരു വലിയ പൊട്ടിച്ചിരിയോടെ അവന് കസേരയിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.... "നിനക്ക് തെറ്റിയെല്ലോ.... പുഞ്ചിരിയല്ല, പൊട്ടിച്ചിരി തന്നെയല്ലേ ഉണ്ടായത്...." ഒടുവില്‍ അവന് അവളോട് ഇത്ര മാത്രം പറഞ്ഞു...."ഈ മയില്‍പ്പീലിയ്ക്ക് മറുകുറിപ്പ് തരുന്നില്ല... പക്ഷെ ഈ മയില്‍പ്പീലി എന്റെ വളരെ പ്രിയപ്പെട്ട സുഹൃത്തിന്റെ സമ്മാനമായി ഞാന്‍ എന്നും സൂക്ഷിച്ചു വയ്ക്കും......"

nalloru friendinu vendi aa mayil peeli ennu sookshichu veyuko ketto :-)
ReplyDeletemayilpeeli nalki poyello suhruthe......
Delete