അഞ്ചു വര്‍ഷക്കാലത്തെ പുറംവാസത്തിനു ശേഷം വീണ്ടും തറവാട്ടിലേക്ക്
തിരിച്ചെത്തിയത് ഏറെ ആശങ്കകളോടെയാണ് ...... ഈ
മതില്‍ക്കെട്ടിനുള്ളിലെ അന്തരീക്ഷത്തില്‍ നിന്നും ഏറെ വിഭിന്നമായിരുന്നു
കുടുംബശ്രീ..... എപ്പോഴും തിരക്കും ചിന്തകളും മസ്തിഷ്കപ്രക്ഷാളന യോഗങ്ങളും
(ഞങ്ങളുടെ തമാശ പ്രയോഗം) ഒക്കെയായി മറ്റൊരു ലോകം... എന്നും പുതിയതെന്താണ്
ചെയ്യാന്‍ കഴിയുക എന്ന് മാത്രം ആലോചന.... ചെയ്യുന്നവ കുറച്ചു കൂടെ
മനോഹരമാക്കാന്‍ ഇനിയെന്തു ചെയ്യാനാവും എന്ന ചര്‍ച്ചകള്‍... സ്വയം
സൃഷ്ടികള്‍ക്ക് കിട്ടുന്ന അംഗീകാരം.... തങ്ങളുടെ പ്രവര്‍ത്തനം സമൂഹത്തിലെ
താഴെതട്ടിലുള്ളവര്‍ക്ക് പ്രയോജനത്തിനും ആശ്വാസതിനും ആണെന്ന ചിന്ത
ഊര്‍ജസ്വലത പകരുന്നതായിരുന്നു.... ഓരോ ദിനവും കൊഴിഞ്ഞു വീഴുന്നത് ഇന്നു
ഞാന്‍ എന്തോ ചെയ്തുവെന്ന ആത്മവിശ്വാസത്തോടെ ആയിരുന്നു.... എന്നെ
സംബന്ധിച്ചിടത്തോളം എന്റെ ജീവിതത്തിലെ അടര്‍ത്തി മാറ്റാന്‍ കഴിയാത്ത
ഒരേടാണ് കുടുംബശ്രീ... എന്നിലെ എന്നെ ഞാന്‍ തിരിച്ചറിഞ്ഞ, എന്റെ ഉള്ളില്‍
ഉറങ്ങി കിടന്ന പല കഴിവുകളേയും പൊടി തട്ടി എടുക്കാന്‍ കഴിഞ്ഞ ഒരു
കാലയളവ്... പലര്‍ക്കും കുടുംബശ്രീയുടെ വലിപ്പത്തെ കുറിച്ച് ഇന്നും
അറിയില്ല (കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അല്ലാതെ)... അതൊക്കെ ഇനി ഒരു
അവസരത്തിലാവാം....
സെക്രട്ടേറിയറ്റിന്റെ പടികള്‍ വീണ്ടും ചവിട്ടുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു ഭീതിയുണ്ടായിരുന്നു.... പൊരുത്തപ്പെടാനാവുമോ എനിക്കീ അന്തരീക്ഷവുമായി??? തുടക്കത്തില്‍ പ്രവര്‍ത്തിച്ച വകുപ്പ് എനിക്ക് ഏറെ പഠിക്കുവാന്‍ നല്‍കിയിരുന്നു... അതിന്റെ ആത്മവിശ്വാസവുമായി തന്നെയാണ് പുറത്തേയ്ക്കിറങ്ങിയതും.... പുതിയ വകുപ്പിനെക്കുറിച്ച് കേട്ടപ്പോള്‍ (വനം വന്യജീവി) ആകെ ഭയമായി.... കാരണം ശിക്ഷ ലഭിക്കുന്ന വകുപ്പായാണ് വനം വകുപ്പിനെക്കുറിച്ച് കേട്ടിട്ടുള്ളത് ... എന്റെ സുഹൃത്തിനെയും കൂട്ടി വനം വകുപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ഒരു ഞെട്ടലായിരുന്നു.... ഞാന്‍ നീക്കി മാറ്റി ഇരിക്കാന്‍ പോകുന്ന കസേരയിലെ ആളെ ഞാന്‍ പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു... ഒരല്പം പക പോക്കലിന്റെ സുഖം ഞാന്‍ അനുഭവിച്ചറിയുകയും ചെയ്തു....
പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ മുതല്‍ ഒരു തരം വിങ്ങിപ്പൊട്ടലായിരുന്നു... ഏതു നേരവും ചറപറ വാചകമടിച്ചു പൊട്ടിച്ചിരിച്ചു കളിതമാശകള്‍ പറഞ്ഞു നടന്ന (ശാരദ മാഡം വഴക്ക് പറയുമ്പോള്‍ ഒഴികെ) എനിക്ക് അനങ്ങാതെ ഒരിടത്തുള്ള ഇരിപ്പ് അസഹ്യമായിരുന്നു... പക്ഷെ വളരെപ്പെട്ടന്നാണ് സെക്ഷനിലെ അന്തരീക്ഷം എന്നെ സംബന്ധിച്ച് മാറിയത് ... വീണ്ടും ഒരു ക്ലാസ്സ് റൂം പോലെ ആരവങ്ങള്‍ നിറയുന്നതായി എനിക്കിവിടവും... തമാശകളും പൊട്ടിച്ചിരികളും നിറയുന്ന ഒരിടം.... ഒരു ദിവസം ഇവിടേയ്ക്ക് വന്നില്ലെങ്കില്‍ എന്തോ കുറവുള്ളത് പോലെ ഒരു തോന്നല്‍... (കുടുംബശ്രീയെ നഷ്ടപ്പെട്ട അത്രയും ഇല്ല കേട്ടോ....) തമാശക്ക് രാധാകൃഷ്ണന്‍ സര്‍ പറയാറുള്ളത് പോലെ പപ്പയും മക്കളും സന്തോഷത്തോടെ വസിക്കുന്ന ഒരിടം.... ആനിയും ശോഭയും സതിയും പിന്നെ ഞാനും തരുണ്‍ സാറിന്റെ തണലില്‍... ഇപ്പോഴിവിടം തമാശകളുടെ വിളനിലമാണ്.... എത്ര തിരക്ക് പിടിച്ച ദിവസമാണെങ്കിലും അതിന്റെ യാതൊരു വിഷമവും ഞങ്ങള്‍ ഇപ്പൊ അറിയാറെയില്ല.....
ആകെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തിരിക്കുന്ന തരുണ്‍ സര്‍ നോട് ചോദിച്ചു.... "എന്ത് പറ്റി സര്‍???" "ഒന്നുമില്ല.... കഷ്ടപ്പെട്ട് കുറച്ചു കാര്യങ്ങള്‍ ടൈപ്പ് ചെയ്തതാണ്.... അങ്ങോട്ട് ശരിയാവുന്നില്ല...." സര്‍ ന്റെ മറുപടി... " Be practical sirrrrr.... മീരയെ മറക്കാന്‍ ഞാന്‍ അന്നേ പറഞ്ഞതല്ലേ.... മീരയെ വിട്ടു രചനയെ സ്നേഹിക്കു സര്‍..." എന്റെ മറുപടി കേട്ട് സര്‍ ഒന്ന് ഞെട്ടിയെന്നു തോന്നുന്നു.... അല്ലെ സര്‍...???? (രചനയും മീരയും മലയാളം ഫോണ്ടുകളാണ് കേട്ടോ....)

നമ്മുടെ ജോലി ആസ്വദിച്ചു ചെയ്യാന്‍ പറ്റുന്നത് വളരെ വലിയ കാര്യം തന്നെയാണ് , പിന്നെ അവസാനത്തെ വരികള്‍ ഏറെ രസിപ്പിച്ചു മീരയെ വിട്ട് രചനയെ സ്വീകരിക്കു എന്നത് :)
ReplyDeleteജിത്തു, ഒരുപാട് നന്ദി....... ഇനിയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു... കാരണം അവ വീണ്ടും എന്തെങ്കിലും എഴുതാനുള്ള പ്രചോദനമാണ്.....
Delete