രാപ്പകലുകളുടെ അധ്വാനത്തിന് ഒടുവില്‍
സ്വപ്നക്കൂട്കൂട്ടി ഞാനെന്‍ ഇണക്കായി കാത്തിരുന്നു.....
കാതങ്ങള്‍ താണ്ടിയൊരുനാളെന്‍ പ്രിയന്‍
പതുക്കെ പതുക്കെ കൂട്ടിലേക്ക് പിച്ച വച്ചു.....
കൊക്കുരുംമിയും കലപില ചിലച്ചും
സ്വപ്നക്കൂട് മാനം മുട്ടെ ഉയര്‍ന്നു....
മാനസപുത്രിയുടെ വരവ് സ്വപ്നക്കൂടിനു
പുതിയൊരു മാനം നല്‍കി.....
ഇണങ്ങിയും പിണങ്ങിയും നിരവധി ദിനങ്ങള്‍.....
ഒരു നാള് ഉണര്‍ന്ന ഞാന്‍ ഞെട്ടി,
കണ്തിരുംമി ഒരു വട്ടം പകച്ചു നിന്ന്.....
എന്തെ എന്‍ പ്രിയന് കഴുകന്റെ ക്രൌര്യം.......?
No comments:
Post a Comment