അടുക്കളപ്പുറത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍
മെല്ലെ കിടപ്പറയിലേക്ക്.......
ചര്‍ച്ചകള്‍ക്ക് ചെവി വട്ടം പിടിച്ചിരുന്ന പ്രിയന്‍
മെല്ലെയോതി നിനക്കായി ഒരാകാശം പുറത്തുണ്ട്.....
ശക്തി ചോര്‍ന്ന ചിറകുകള്‍ തെല്ലൊന്നു വിരിയ്ക്കാനൊരു പാഴ്ശ്രമം.....
നിന്‍ ചിറകുകള്‍ ശക്തിയാര്‍ജജിക്കുംവരെ എന്‍ ചിറക് നിനക്കെന്നെന്‍ പ്രിയന്‍....
പ്രിയന്റെ ചിറകില്‍ നിന്നൂര്‍ജം ഉള്‍ക്കൊണ്ട് ഞാന്‍ ആകാശം ലക്‌ഷ്യം ആക്കി കുതിച്ചു....
ഞാനറിയാതെന്‍ ചിറകുകള്‍ക്ക് വേഗമേറി.....
എന്നോലപ്പുരക്കുമേല്‍ ഉള്ളൊരുകീറ് മാനത്തിനും മേലെ ഞാന്‍ വിഹരിച്ചു.....
എന്‍ ചിറകുകള്‍ കരുത്താര്‍ന്നു......
മറ്റു ചിറകുകള്‍ കൈവിട്ടു ഞാന്‍ വീണ്ടും ഉയരത്തിലേക്ക്.....
പെട്ടന്നൊരു മിന്നും വാള്‍ത്തലപ് എന്റെ ചിറകുകളെയരിഞ്ഞു വീഴ്ത്തി.....
വാള്‍ത്തലത്തിളക്കത്തില്‍ കണ്‍ചിമ്മവേ ഞാന്‍ കണ്ടു.....
ചോരച്ച്ചുവപ്പാര്‍ന്ന നാവോടെ എന്‍ പ്രിയന്റെ മുഖം...........
No comments:
Post a Comment