ഇന്നേക്ക് 13 വർഷങ്ങൾക്ക് മുൻപ് നിറവയറുമായി ഒരു
യുവതി ആസ്പത്രിയുടെ പടി കടന്നു ചെന്നു.ലേബർ റൂമിന്റെ വാതിൽ കടന്ന്
അകത്തേക്ക് ചെല്ലുമ്പോൾ അധികം വൈകാതെ ലഭ്യമാകുന്ന ഭാഗ്യത്തെക്കുറിച്ചുള്ള
സ്വപ്‌നങ്ങൾ ആയിരുന്നു ആ മനസ്സ് നിറയെ. പുലർച്ചെ അഞ്ചു മണി മുതൽ
വേദനയുടെ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും ഇടയിലും ആ ഒരു
നിമിഷത്തിനെക്കുറിച്ചായിരുന്നു അവളുടെ ചിന്ത മുഴുവൻ. ഘടികാരസൂചി മുന്നോട്ടു
കുതിക്കുമ്പോൾ ഇടയ്ക്കിടെ അവൾ അന്വേഷിച്ചു കൊണ്ടിരുന്നു ആ സമയം ആയോ എന്ന്.
പിന്നെ എപ്പോഴോ ബോധാബോധങ്ങൾക്കിടയിൽ ആരുടെയൊക്കെയോ വേവലാതി പൂണ്ട ശബ്ദങ്ങൾ
അവളുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു. ഓപറേഷൻ തിയേറ്റർ സജ്ജമാക്കാൻ
പറയുന്നതിന്റെയും ബന്ധുക്കളെ വിളിക്കാൻ പറയുന്നതുമൊക്കെ കേട്ടു.
ഒന്നിനോടും പ്രതികരിക്കാൻ അവൾക്കു ആവതുണ്ടായിരുന്നില്ല. പിന്നെ ശരീരത്തിൽ
അവിടവിടെ എന്തൊക്കെയോ ട്യൂബുകളുമായി സ്ട്രെച്ചറിൽ പുറത്തേക്ക് വരുമ്പോൾ
ആരോ പറയുന്നത് അവൾ കേട്ടു എന്തെങ്കിലും സംസാരിക്കണമെങ്കിൽ സംസാരിച്ചോളൂ ,
കുറച്ച് സീരിയസ് ആണ് . പുറത്തേക്ക് സഞ്ചരിക്കുമ്പോൾ ആരുടെയൊക്കെയോ
അടക്കിപ്പിടിച്ച കരച്ചിലുകൾ അവളുടെ ചെവിയിൽ വന്നലയ്ക്കുന്നുണ്ടായിരുന്നു.
പിന്നെ എപ്പോഴോ കണ്ണ് തുറക്കുമ്പോൾ അവൾ മങ്ങിയ വെളിച്ചമുള്ള ഒരു
മുറിയിലായിരുന്നു. എന്തൊക്കെയോ ഓർമ വന്നപ്പോൾ
മെല്ലെ വയറിൽ തൊട്ടു നോക്കി. ഒഴിഞ്ഞ വയറിൽ നിന്നും കൈ മെല്ലെ കിടക്കയിൽ പരതി. മെല്ലെ സിസ്റ്റർ നോട് ചോദിച്ചു എന്റെ കുഞ്ഞ് ...? അപ്പോഴേക്കും വൈകിട്ട് 7 മണി കഴിഞ്ഞിരുന്നു. സിസ്റ്റർ മെല്ലെ പിങ്ക് കളർ ഫ്ലാനെലിൽ പൊതിഞ്ഞ ഒരു മൊട്ടത്തലയനെ അവളുടെ അരികിൽ കൊണ്ട് കിടത്തി .....
ഇന്ന് മറ്റൊരു ഏപ്രിൽ 26..... എന്റെ കണ്ണന് ഇന്ന് 13 വയസ്സ്.... എല്ലാവിധ സൌഭാഗ്യങ്ങളോടും ഏറെ ഉയരത്തിൽ എത്തട്ടെ എന്റെ കണ്ണൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു........

No comments:
Post a Comment