അകവും
പുറവും നിറയുന്ന ചൂടുമായി അവനെ കാത്തിരിക്കാന്‍ തുടങ്ങിയിട്ട്
നാളുകളായി... വരാന്‍ വൈകുന്തോറും എന്തിനെന്നറിയാത്ത ആധിയായിരുന്നു.
ഒടുവില്‍ എന്നെ തണുപ്പിച്ച് അവനിങ്ങെത്തി... പതിവ് പോലെ ഒന്ന് തലോടി എന്നെ
കൊതിപ്പിച്ച് തെല്ലൊന്ന് മാറി നിന്നു... അവനോട് കെറുവിച്ച്
അവനിലേയ്ക്കിറങ്ങി ചെല്ലാതെ ഞാനും ... എന്റെ മുഖമൊന്നു വാടിയാല്‍ അവനു
മാറി നില്‍ക്കാനാവില്ലാന്ന് എനിയ്ക്കറിയാം... മെല്ലെയെന്നെ
ഇക്കിളിപ്പെടുത്തി കുസൃതി ചിരിയുമായവന്‍ തിരികെയെത്തി... പൊട്ടിച്ചിരിച്ചു
കൊണ്ട് നിറഞ്ഞാടി.... ഒടുവില്‍ തളര്‍ന്നു പിന്മാറി....
ഇനിയും വരും..... വരാതിരിക്കാന്‍ ആവില്ലെല്ലോ എന്റെ മഴപ്പയ്യന്..............
ഇനിയും വരും..... വരാതിരിക്കാന്‍ ആവില്ലെല്ലോ എന്റെ മഴപ്പയ്യന്..............
No comments:
Post a Comment