നാളുകൾക്ക്
ശേഷം ഞാനിന്നവളെ വീണ്ടും കണ്ടു... പതിവ് നിറഞ്ഞ ചിരിയോടെ....
മടിച്ചില്ല... ഈ യാത്ര അവളോടൊപ്പം എന്ന് തീരുമാനിക്കുകയും ചെയ്തു.... അവൾ
ഒരുപാട് ചോദ്യങ്ങൾ എന്നോട് ചോദിക്കുകയും സ്വയം പറയുകയും
ചെയ്തുകൊണ്ടിരുന്നു... കൈകൾ കൊണ്ടും കണ്ണുകൾ കൊണ്ടും ഭാവങ്ങൾ കൊണ്ടും
പിന്നെ വാക്കുകൾ കൊണ്ടുമുള്ള അവളുടെ സംസാരം എനിയ്ക്കേറെ പ്രിയങ്കരമാണ്...
ഇടയ്ക്കെപ്പോഴോ അവളുടെ മൊബൈൽ ഫോൺ ഒന്ന് മിന്നി... തിളങ്ങി നിന്ന
ആ കണ്ണുകളിൽ ഭയത്തിന്റെയും സങ്കടത്തിന്റെയും നിസ്സഹായതയുടെയും
വർണ്ണക്കുടമാറ്റങ്ങൾ ഞാൻ കണ്ടു... എന്തേയെന്ന് ചോദിക്കാൻ ഞാനൊന്നാഞ്ഞു....
സജലമാകുന്ന ആ മിഴികൾ എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.... ഞാനാ
കൈത്തലം എന്റെ കൈകളിലെടുത്ത് മുഴുവൻ സ്നേഹവും ആവാഹിച്ച് ഒന്നമർത്തി... ആ
കണ്ണുകൾ എന്റെ നേർക്ക് നീണ്ടു.... ഒരു നിലവിളി അവയിൽ മുങ്ങിത്താഴുന്നത് ഞാൻ
കണ്ടു....
എന്തിനാ മിഴികൾ നനഞ്ഞുവെന്നത് എനിയ്ക്കജ്ഞാതം..... പക്ഷേ ആ നെഞ്ചിലെ അഗ്നിപർവ്വതം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു... എന്നിലേയ്ക്ക് ചേർത്ത് അത് പങ്കിട്ടെടുക്കണമെന്നും എനിയ്ക്കുണ്ടായിരുന്നു.....
എന്തിനാ മിഴികൾ നനഞ്ഞുവെന്നത് എനിയ്ക്കജ്ഞാതം..... പക്ഷേ ആ നെഞ്ചിലെ അഗ്നിപർവ്വതം എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു...
No comments:
Post a Comment