Saturday, May 31, 2014

കോഴിക്കോട്

മഴ എനിയ്ക്ക് ഒരുപാട് ഇഷ്ടമാണ്.. വെറുതെയിങ്ങനെ മഴയിലേയ്ക്ക് നോക്കിയിരിക്കാനും.... അതു പോലെ മറ്റൊരിഷ്ടമാണ് കോഴിക്കോട് നഗരവും.... ഒരുപാട് നടന്നിട്ടുണ്ട് ഈ നഗരത്തിലൂടെ.... പലപ്പോഴും ഒറ്റയ്ക്കും, ഇടയ്ക്ക് സുഹൃത്തുക്കളോടൊപ്പവും ചിലപ്പോഴൊക്കെ കണ്ണനോടൊപ്പവും... ഒരുപാട് സൗഹൃദങ്ങളുണ്ട് ഈ നഗരത്തിൽ... മനസ്സിനെ തൊട്ടു നിൽക്കുന്ന ചില ബന്ധങ്ങളും... നിറയെ നിറയെ ഓർമ്മകൾ... ചിരിപ്പിച്ചവയും കരയിപ്പിച്ചവയും.... ഓർമ്മകൾക്ക് മരണമില്ല.... ആരോടും പറയാതെ, ആരുമറിയാതെ, ഓർമ്മകളിൽ കുടുങ്ങി, അലസയായി, എന്റെ പ്രിയ നഗരത്തിൽ അലയാൻ എന്താ സുഖം.........

No comments:

Post a Comment