അവധിക്കാലം
നാട്ടിൽ നിന്നും എത്ര ദൂരെ ചെലവഴിക്കാം എന്ന മക്കളുടെ ചർച്ച അറിയാതെ
കൊല്ലങ്ങൾ പിന്നിലേയ്ക്ക് എന്നെ കൂട്ടിക്കൊണ്ട് പോയിരുന്നു... ഇന്ന്
എന്റെ ചെക്കന്മാർ വാശി പിടിക്കുന്ന വാട്ടർ തീം പാർക്കുകൾക്കും
റിസോർട്ടുകൾക്കും ഇലക്ട്രോണിക് കളിക്കോപ്പുകൾക്കും ആയിരങ്ങൾ വിലയുളള
പുസ്തകങ്ങൾക്കും വിലമതിക്കാനാവാത്ത ചില വാശികളായിരുന്നു അന്ന് ഞങ്ങൾ
കുട്ടികൾക്ക്...
ഏറ്റവും വലിയ ആവശ്യം അച്ഛന്റെ വീട്ടിലേയ്ക്കുളള പോക്കാണ്... പലപ്പോഴും ലീവില്ല എന്ന കാരണം പറഞ്ഞ് ഒറ്റ ദിവസ യാത്രയാക്കാറാണ് അച്ഛന്റെ പതിവ് (ഗുഡ് സർവ്വീസ് എൻട്രി ഹോൾഡറാണ് ട്ടോ...)ഒരുപാട് പിണക്കങ്ങൾക്കും വാശിപിടിക്കലുകൾക്കുമൊടുവിൽ അവിടെ നിൽക്കാനുളള അനുവാദം ലഭിച്ചിട്ടുണ്ട്..
എന്നെ കിളി എന്നു വിളിക്കുന്ന, മുടിയിഴകളിൽ വിരലോടിച്ച് രാത്രി ഉറക്കുന്ന പപ്പിനിമാമിയുടെയും സാരി വെട്ടി പാവാട തയ്ച്ചുതരുന്ന സുധ മാമിയുടെയും സ്നേഹം വാരിക്കോരി തരുന്ന അമ്മൂമ്മയുടെയും മുറ്റത്ത് ഊഞ്ഞാലിട്ടു തരുന്ന വിജയച്ചാച്ചന്റെയും ഒപ്പം ചില നല്ല ദിവസങ്ങൾ.. മതിൽക്കെട്ടുകളോ വേലികളോ അതിർ തിരിക്കാത്ത പറമ്പുകളിലൂടെ, വീട്ടുമുറ്റങ്ങളിലൂടെ എല്ലാരോടും കുശലം പറഞ്ഞ് തോട്ടിലേയ്ക്കുളള കുളിക്കാൻ പോക്കാണ് പ്രധാന ആകർഷണം..
മടങ്ങി വരുന്ന വഴിയ്ക്കാണ് ചിലപ്പോൾ അച്ഛന്റെ "കടയിലെ മാമി"യുടെ വീട് സന്ദർശനം... ആ സന്ദർശനങ്ങളാണ് എന്റെ ലോകത്തിൽ ആദ്യമായി ബാലമംഗളത്തെയും ഡിങ്കനെയുമൊക്കെ കൊണ്ടു വരുന്നത്.. ആ വീട്ടിലെ മരക്കോവണി കയറി മുകളിലെത്തിയാൽ "ഗോപുച്ചേട്ട"ന്റെ ലോകമാണ്... അവിടെ നിന്നുമാണ് ഇവരെയൊക്കെ ഞാൻ തട്ടിയെടുത്തത് (ഗോപുച്ചേട്ടന് ബാലമംഗളത്തിലായിരുന്നു ജോലി എന്നാണ് എന്റെ ഓർമ്മ) കൈ നിറയെ നെയിംസ്ലിപ്പുകളുമായാണ് മടക്കം... സ്കൂൾ തുറക്കുമ്പോൾ കൂട്ടുകാരികളെ കൊതിപ്പിക്കാമെല്ലോ... എത്രയോ വർഷങ്ങൾ എന്റെ പുസ്തകങ്ങളെ അലങ്കരിച്ചിരുന്നത് അവയായിരുന്നു...
ഇന്ന് എത്രയോ കാലങ്ങൾക്ക് ശേഷം ഗോപുച്ചേട്ടന്റെ മോളു എന്ന വിളിയാണ് എന്നെ എന്റ ഓർമ്മകളിലൂടെ സഞ്ചരിപ്പിച്ചത്...
"ഓർമ്മകൾക്കെന്തു സുഗന്ധം...."

No comments:
Post a Comment