പ്രിയ സുഹൃത്തെ,
ഞാൻ നിന്നോട് എന്താണ് പറയേണ്ടത്...?? നിന്നെ എന്റെ സുഹൃത്തായി കിട്ടിയത് എന്റെ ഭാഗ്യമാണെന്നോ..? ഏയ്.... നിന്റെ ഭാഷയിൽ പറഞ്ഞാൽ അത് പൈങ്കിളി ആയിപ്പോവില്ലേ...? എന്താണ് പറയേണ്ടത് എന്നറിയുന്നില്ല... എന്റെ ഏതൊരു സൗഹൃദത്തെയും പോലെ തന്നെയായിരുന്നു എനിക്ക് നീയും... പക്ഷേ ഞാൻ കരുതിയതിലും വേഗത്തിലാണ് നീ ആ തലത്തിൽ നിന്നും ഉയർന്നത്... മറ്റ് സൗഹൃദങ്ങളിൽ നിന്നും മാറി ചിന്തിക്കുന്ന ഒരാൾ...
ഇത്തരത്തിൽ ഒരു സുഹൃത്തിനെ ഞാൻ എപ്പോഴൊക്കെയോ ആഗ്രഹിച്ചിരുന്നു.... യാതൊരു മുഖംമൂടിയുമില്ലാതെ തെറ്റും ശരിയും വേർതിരിച്ചു കാണിച്ചു തരുന്ന ഒരാൾ... താൻ പറയുന്നതിൽ പൊരുത്തക്കേടുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരാൾ... എന്നിലെ നന്മകളെ പ്രോത്സാഹിപ്പിക്കുന്ന ഒരാൾ... സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും നിസ്സങ്കോചം എനിക്ക് സംവദിക്കാൻ കഴിയുന്ന ഒരാൾ... എന്റെ ചിന്തകളെ പരിപോഷിപ്പിക്കാൻ കഴിയുന്ന ഒരാൾ... എന്നിലെ ആശങ്കകളെ, എന്തു കരുതുമെന്ന് ചിന്തിക്കാതെ, എനിക്ക് പങ്കുവയ്ക്കാൻ കഴിയുന്ന ഒരാൾ... എന്തു കാരണത്തിനും വഴക്കിട്ടാലും എന്നോട് മുഖം തിരിച്ചിരിക്കാത്ത ഒരാൾ.... മനസ്സിന് കനമില്ലാതെ അന്യോന്യം നോക്കി പൊട്ടിച്ചിരിക്കാൻ കഴിയുന്ന ഒരാൾ... വിഷമം വരുമ്പോൾ നിനക്ക് തല ചായ്ക്കാൻ എന്റെ തോളുണ്ടെന്ന് എന്നെ ഓർമ്മിപ്പിക്കുന്ന ഒരാൾ.... എന്നോട് ഒന്ന് മിണ്ടിയെങ്കിൽ എന്നാഗ്രഹിക്കുന്ന നിമിഷം എന്റെ മനസ്സ് വായിച്ചപോൽ ആ സ്വരം എന്നിലേക്ക് എത്തിക്കുന്ന ഒരാൾ....
അതെ, നീയെനിക്ക് ഇന്ന് അതൊക്കെയാണ്... നീയെന്നിൽ നിറയ്ക്കുന്നത് ആത്മവിശ്വാസത്തിന്റെ കെടാത്ത കൈത്തിരി.... ഇതിനുമപ്പുറം ഞാൻ എന്താണ് പറയേണ്ടത്...??
സസ്നേഹം

No comments:
Post a Comment