നിനക്കായി ഇതാ ഒരു ചെറു കുറിപ്പ്.......
ഏറെ ആകാംഷയോടെ നിനക്കായി ചില വാക്കുകള്‍ പെറുക്കി കൂട്ടി
ഞാന്‍ കാത്തിരുന്നു - നിന്റെ ഒരു വിളിക്കായി......
സെക്കന്റുകളും മിനിട്ടുകളും മണിക്കൂറുകളും അടര്‍ന്നു വീഴവെ
പ്രതീക്ഷയുടെ അസ്തമനം എന്നില്‍ നടക്കുകയായിരുന്നു.....
പ്രതീക്ഷ വറ്റിയ മിഴികളോടെ കടലിന്റെ അഗാധതയിലേക്ക് മുങ്ങിയിറങ്ങിയ
സൂര്യന്റെ കനലുകള്‍ ആവാഹിച്ചു എന്നില്‍ നിന്നും മറ്റൊരു പിറവി....
പുതുപ്പിറവിയുടെ എല്ലാ വേദനകളോടെയും എന്റെ മുന്നിലെ കടലാസ്സിലേക്ക്
പെയ്തിറങ്ങിയവയിലൂടെ വീണ്ടും ഒന്ന് കണ്ണോടിക്കവേ
എനിക്ക് നിന്നോട് തോന്നിയതെന്തെന്നു നിര്‍വചിക്കാനാവുന്നില്ല.....
മുറിയുടെ മൂലയിലെ നീലക്കൊട്ടയിലേക്ക് ഒരു നിലവിളിയോടെ അവ
എടുത്തെറിയപ്പെട്ടപ്പോള്‍
ആശ്വാസത്തിന്റെ കരകള്‍ തേടുകയായിരുന്നു ഞാന്‍ !!!!!!!!!!

No comments:
Post a Comment